കൊ​ച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തില്‍ എ.ടി..കെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് വിജയം. ഒരു ഗോള്‍ വഴങ്ങി പിന്നിലായ ബ്ലാസ്റ്റേഴ്സ്, പിന്നീട് രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് മുന്നിട്ട് വരികയായിരുന്നു. 30,​ 45 മിനിട്ടുകളില്‍ നായകന്‍ ബര്‍ത്തലോമിയോ ഒഗ്ബാചെയാണ് കൊല്‍ക്കത്തയുടെ ഗോള്‍വല കുലുക്കിയത്. ഗോള്‍ മടക്കി കേരള ബ്ലാസ്റ്റേഴ്സ്.. 30ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ക്യാപ്ടന്‍ ഒഗ്ബാചെ ഗോളാക്കിമാറ്റികയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ബ്രിട്ടീഷ് താരം ജെറാര്‍ഡ് എംച്ചൂഗാണ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച്‌ സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്.