കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ ബാഗ്ലാന്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു . ഒക്ടോബര്‍ 16 നായിരുന്നു സൈനിക നീക്കം തുടങ്ങിയത് . ഭീകരര്‍ ബന്ദികളാക്കിയിരുന്ന 16 ഗ്രാമവാസികളെ സൈന്യം മോചിപ്പിച്ചു .

താലിബാന്‍റെ മുതിര്‍ന്ന കമാന്‍ഡര്‍ ഖ്വാരി ബക്ത്യാര്‍ ഉള്‍പ്പടെ 24 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി സൈന്യം അറിയിച്ചു. എന്നാല്‍, സൈന്യത്തിന്‍റെ വാദം താലിബാന്‍ വക്താവ് നിഷേധിച്ചു