യു.എസില്‍നിന്ന് ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയിലേക്ക് ഇടവേളകളില്ലാത്ത വിമാനയാത്രയുടെ പരീക്ഷണപ്പറക്കലിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടസിന്റെ പുതിയ ബോയിങ് 787-9 എസ്. വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെടുന്ന വിമാനം ലണ്ടന് മുകളിലൂടെ പറന്ന് തുടര്‍ച്ചയായി 20 മണിക്കൂര്‍ പറക്കും. 17,000 കിലോമീറ്റര്‍ പറക്കുമെന്നാണ് സൂചന. മൂന്നുഘട്ടങ്ങളിലായാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്.

സന്നദ്ധപ്രവര്‍ത്തകരായ ആറുയാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടെ അമ്ബതുപേരാണ് വിമാനത്തിലുണ്ടാകുക. സിഡ്നി സര്‍വകലാശാലയിലെ ചാള്‍സ് പെര്‍കിന്‍സ് സെന്ററിലെയും സര്‍ക്കാര്‍സ്ഥാപനമായ കോ-ഓപ്പറേറ്റീവ് റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ അലേര്‍ട്ട്നെസ്, സേഫ്റ്റി, പ്രൊഡക്‌ട്വിറ്റിയിലെ ഗവേഷകരുമാണ് പരീക്ഷണപ്പറക്കലിന് മേല്‍നോട്ടം വഹിക്കുന്നത്