ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആനയറ ലോര്‍ഡ്സ് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. കാരാളി അനൂപ് വധക്കേസില്‍ ഒന്നാം പ്രതിയായ ചാക്ക താഴശേരി വയലില്‍ വീട്ടില്‍ വിപിനാണ് (കൊച്ചുകുട്ടന്- 32) കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഈഞ്ചയ്ക്കലിലെ മാളിനു മുന്നില്‍ നിന്ന് ഗുണ്ടാ സംഘത്തിലൊരാള്‍ വിപിന്റെ ഓട്ടോ സവാരിക്കു വിളിച്ചു. ഹൈവേയില്‍ നിന്ന് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കു തിരിഞ്ഞ് ആളൊഴിഞ്ഞ വഴിയിലെത്തിയപ്പോഴേക്കും കാത്തുനിന്ന സംഘത്തിലെ മറ്റുള്ളവര്‍ ചേര്‍ന്ന് വെ ട്ടിക്കൊല്ലുകയായിരുന്നു. ഇതുവഴി വന്ന ബൈക്ക് യാത്രക്കാരന് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി 108 ആംബുലന്‍സില്‍ വിപിനെ മെഡി ക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വലതു കൈയും ഇടതു പാദവും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
2014ല്‍ കാ രാളി അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിന്‍. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന വിപിന്‍ രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.