ഒറ്റപ്പാലം: നടന്‍ ഉണ്ണിമുകുന്ദന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതായി പൊലീസില്‍ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണിയുടെ അച്ഛന്‍ ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

ഉണ്ണി മുകുന്ദന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നു സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായാണു പരാതിയില്‍ പറയുന്നത്. മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇതെന്നും പരാതിയില്‍ പറയുന്നു. ഉണ്ണിയുടെ ഫോട്ടോ വച്ച്‌ മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ ഐ.ഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയതായി പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സി.ഐ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

‘iam unni mukundan’ എന്നാണ് ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. ഇതിനോട് സാമ്യമുള്ള ‘iam.unnimukundan’ എന്നു വ്യാജ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉണ്ടാക്കിയാണ് ചാറ്റ് ചെയ്തിരുന്നത്