മഞ്ചേശ്വരം: തെരഞ്ഞെടുപ്പില്‍ ആള്‍ മാറാട്ടത്തിലൂടെ മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്‍റെ തന്നെ വോട്ട് മുമ്ബ് ചെയ്ത വിവരം മറച്ച്‌ വെച്ച്‌ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഒരു വര്‍ഷം വരെ തടവും പിഴയുമാണ്. 1950 ലെ ജനപ്രതിനിധ്യ നിയമം സെക്ഷന്‍ 17 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണ്.

ഐ.പി.സി. 171 എഫ് അനുസരിച്ച്‌ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് കള്ളവോട്ട്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഴെിവാകുകയില്ല.

മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസെടുക്കും. കള്ള വോട്ട് ചെയ്യുന്നത് തടയാന്‍ പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ബൂത്തുകളിലും വീഡിയോ റോക്കോര്‍ഡിങ് ഉണ്ട്. 20 ബൂത്തുകളില്‍ തല്‍സമയ വെബ്കാസറ്റിങ്, 49 ബൂത്തുകളില്‍ സായുധ പോലീസു ണ്ടാകും. 53 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍മാരുണ്ടാവും.

വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച്‌ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം.