പിറന്നാള്‍ ദിനത്തില്‍ ഇളയമകള്‍ മഹാലക്ഷ്മിയുടെ ഫോട്ടോ പുറത്തുവിട്ട് നടന്‍ ദിലീപ്. പിറന്നാള്‍ ആഘോഷത്തിനിടെ ദിലീപിനും കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പം പകര്‍ത്തിയ മഹാലക്ഷ്മിയുടെ ചിത്രമാണ് ദിലീപ് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്.

‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്.

ഒക്ടോബര്‍ 19ന് ഇന്നലെ ആയിരുന്നു മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍. ആദ്യമായാണ് മഹാലക്ഷ്മിയുടെ ചിത്രം താരദമ്ബതികള്‍ പുറത്തുവിട്ടത്. 2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

ദിലീപിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ അന്‍പതിനായിരത്തോളം ലൈക്കുകളും ആയിരത്തിലേറെ ഷെയറുകളും ലഭിച്ചിട്ടുണ്ട് ചിത്രത്തിന്.