അവര്‍ക്കൊപ്പം എന്ന മൂവിക്കും, ടോറന്റ്റ് എന്ന ഷോര്‍ട് ഫിലിമിനും ശേഷം സ്വീറ്റ് സിസ്റ്റീന്‍ എന്ന ഷോര്‍ട് മൂവി ഗണേഷ് നായര്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്യുകയുണ്ടായി. ഏറെ പുതുമകളോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ഷോര്‍ട് മൂവി പല പ്രത്യേകതകളോടും കുടി ചിത്രികരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഗണേഷ് പങ്കുവെക്കുകയുണ്ടായി . ആദ്യന്തം വളരെ ലളിതമായി ചിത്രികരിച്ചിരിക്കുന്ന ഓരോ രംഗങ്ങളിലും അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനം പകരും വിധം ഈ ദൃശ്യവിരുന്നിന്റെ ഒരു പൂക്കളം ഒരുക്കാന്‍ ഗണേഷിനു കഴിഞ്ഞു.

അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ പൊതുവെ തന്റെ സംസ്‌കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്‌കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകും. അവര്‍ ഏത് സംസ്‌കാരത്തില്‍ വളര്‍ന്നാലും അവരെ സ്‌നേഹിച്ചു വളര്‍ത്തുകയാണെങ്കില്‍ അവര്‍ നമ്മളോടൊപ്പം എല്ലാ സംസ്‌കരവും ഉള്‍പ്പെടുത്തി വളര്‍ത്താന്‍ കഴിയും എന്ന് വളരെ വ്യത്യസ്തമായ പ്രമേയം ആണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അഭിനേതാക്കളായി ക്രിസ് തോപ്പില്‍, വത്സ തോപ്പില്‍, സഞ്ജന ജയ്‌സ്വാള്‍, ദേവിക നായര്‍, അവന്തിക നായര്‍, കൊച്ചുണ്ണി ഇളവന്‍ മഠം , പ്രിയ പോള്‍, അരവിന്ദ് പദ്മനാഭന്‍, പ്രജീഷ് രാമചന്ദ്രന്‍, കജോള്‍ ഖദ്രി, ഹര്‍ഷിത സേട്ട് എന്നിവര്‍ വേഷം ഇട്ടു.

തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സ്വീറ്റ് സിസ്റ്റീന്‍ എന്ന മൂവിയുടെ കഥയും , സംവിധാനവും ഗണേഷ് നായര്‍ നിര്‍വഹിച്ചു. കൊച്ചുണ്ണി ഇളവന്‍ മഠം എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആയും , മനോജ് നമ്പ്യാര്‍ (ഡയറക്ടര്‍ ഫോട്ടോഗ്രാഫി), തിരക്കഥ, ഗാനരചന അജിത് എന്‍ നായര്‍, റെജിന്‍ രവീന്ദ്രന്‍ അസ്സോസിയേറ്റ് ഡയറക്ടര്‍, ഗിരി സൂര്യ പശ്ചാത്തല സംഗീതവും, ബിജു രത്‌നം എഡിറ്റിങ് , വിനോദ് കെആര്‍കെ ഓഫീസ് നിര്‍വഹണം ,ശ്രീകുമാര്‍ ഉണ്ണിത്താന്‍ പിആര്‍ഒ, അരവിന്ദ് പദ്മനാഭന്‍, മൈഥിലി കൃഷ്ണന്‍ എന്നിവര്‍ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ് ആയും പ്രവര്‍ത്തിച്ചു.