ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മേൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. രണ്ട് ബൈക്കിനും ഒരു കാറിനും മുകളിലാണ് മലയിടിഞ്ഞത്. ശനിയാഴ്ചയായിരുന്നു സംഭവം.
മൂന്ന് പേർ ആശുപത്രിയിൽവച്ചാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയിൽനിന്നുമാണ് കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ നടത്തിവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.