ഫിലഡല്‍ഫിയ: മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷം ഓര്‍മ ആചരിച്ചു. ഗാന്ധിജി ഉജ്ജ്വലമാക്കിയ സത്യാഹിംസാനാക്രമണശീലങ്ങള്‍ ലോകരാഷ്ട്രങ്ങളിലും മാനവകുലം മുഴുവനിലും വെളിച്ചമായി നിറഞ്ഞു നില്‍ക്കണമെന്ന കൂട്ടപ്രര്‍ത്ഥനയോടെ ഗാന്ധിജയന്തി ഓര്‍മാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷം ഗാന്ധി ജയന്തിയുടെ അര്‍ത്ഥവ്യാപ്തി ദീപത്മാക്കുന്നൂ എന്ന്ഓര്‍മാ പ്രസിഡന്റ് ജോസ ്ആറ്റുപുറം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ ബഹുസംഘടനാ സംയുകത സമിതിയായ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, ജോസ് ആറ്റുപുറം, പമ്പാ പ്രസിഡന്റ് മോഡീ ജേക്കബ് എന്നിവര്‍ ഗാന്ധിവിളക്ക് തെളിച്ചു.ഫിലഡല്‍ഫിയാ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് കമ്മീഷണര്‍ മാത്യു തരകന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, ഓര്‍മാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, പ്രസ് ക്ലബ് സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍, ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍,ഓര്‍മാ ട്രഷറാര്‍ ജോര്‍ജ് അമ്പാട്ട്, ട്രസ്റ്റീബോര്‍ഡ് മെംബര്‍ റേച്ചല്‍ തോമസ് എന്നിവര്‍ ഭദ്രനാളങ്ങള്‍ തെളിച്ചു. ഫൊക്കാനാ നേതാവ് അലക്‌സ് തോമസ്, ട്രൈസ്റ്റേറ്റ് കേരളാഫോറം സെക്രട്ടറി സുമോദ് നെല്ലിക്കാലാ, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ,പമ്പാ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ അറ്റോര്‍ണി ബാബൂവര്‍ഗീസ്, എക്യൂമെനിക്കല്‍ ഫെലോഷിപ് ലീഡര്‍ റോഷന്‍ പ്ലാമൂട്ടില്‍, ടീനാ മാത്യു , ജേക്കബ് കോരഎന്നിവര്‍വിവിധ ഗാന്ധിസ്മരണാവലികള്‍ അവതരിപ്പിച്ചു. ഓര്‍മാ വനിതാവിഭാഗം ലീഡര്‍ ആലീസ് ജോസ് നന്ദി പ്രകാശിപ്പിച്ചു.