ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ അതിവേഗം മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു . ചര്‍ച്ചകള്‍ക്ക് ഉടന്‍ തന്നെ പരിസമാപ്തി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിര്‍മലാ സീതാരാമനും യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുച്ചിനും തമ്മില്‍ ഐ.എം.എഫ് ആസ്ഥാനത്ത് ചര്‍ച്ച നടക്കുകയാണ്. സ്റ്റീവന്‍ അടുത്ത മാസം തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് വിവരം.
ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ; ചര്‍ച്ചകള്‍ക്ക് ഉടന്‍ പരിസമാപ്തി ഉണ്ടാകുമെന്ന് ധനമന്ത്രി
