ഹിമാലയന്‍ യാത്ര കഴിഞ്ഞ് ചെന്നൈയില്‍ മടങ്ങി എത്തിയ രജനികാന്തിന് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. തങ്ങളുടെ സൂപ്പര്‍ താരത്തെ കാണാന്‍ വിമാനത്താവളത്തില്‍ ഓട്ടേറെ പേരായിരുന്നു കാത്തിരുന്നത്. നീണ്ട .യാത്രയ്ക്ക് ശേഷം ആരാധകരെ അഭീവാദ്യം ചെയ്തതിനു ശേഷമാണ് രജനി വീട്ടിലേയ്ക്ക് മടങ്ങിയത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൂപ്പര്‍ താരം തന്നെ പിന്തുര്‍ന്ന് എത്തിയ ആരാധകന് നല്‍കിയ ഉപദേശമാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് രജനിയുടെ കാര്‍ വീട്ടിലെത്തുന്നതുവരെ ഇയാള്‍ താരത്തെ പിന്തുടര്‍ന്ന് കൂടെ എത്തിയിരുന്നു. ആരാധകന്‍ തിരികെ പോകാന്‍ ഒരുങ്ങിയപ്പോള്‍ സെക്യൂരിറ്റി ഇയാളെ തിരികെ വിളിച്ച്‌ രജനിയുടെ അടുത്തയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

വീട്ടിനുള്ളില്‍ എത്തിയ യുവാവിനെ ചേര്‍ത്തു പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു… ബൈക്കില്‍ ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല, യുവാവ് അപ്പോള്‍ തന്നെ മാപ്പ് ചോദിക്കുകയും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും പറയുകയും ചെയ്തു. രജനിക്കൊപ്പം ചിത്രമെടുത്തതിനു ശേഷമാണ് ആരാധകന്‍ മടങ്ങിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു രജനിയുടെ ഹിമാലയം യാത്ര സുഹൃത്തിനോടൊപ്പമുള്ള താരത്തിന്റെ ഹിമാലയന്‍ യാത്ര ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇക്കുറി മകള്‍ ഐശ്വര്യയും അച്ഛനോടൊപ്പം ഹിമാലയന്‍ യാത്രയില്‍ പങ്കെടുത്തിരുന്നു