ലയാളികളുടെ പ്രിയ താരമാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജിഷ . കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ഇപ്പോഴിതാ തന്റെ പ്രണയ സ്വപ്നങ്ങളെ കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് രജിഷ. ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്കില്ലെന്നാണ് രജിഷ പറയുന്നത്. ഒരു മാസികയ്ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്നു മാത്രം. ഇങ്ങനെയുള്ള ആളാകമെന്ന് കണ്ടീഷന്‍സ് വച്ച്‌ കാത്തിരുന്നാല്‍ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്റ്റേഴ്സ് ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്ബോള്‍ അതല്ലാതിരിക്കാനും മതി. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ എനിക്കിഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്തത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്ചൂരിറ്റിയില്ലായ്മ.’ഉദാഹരണത്തിന്, നിയമങ്ങള്‍ പാലിക്കാതെ ഷോ കാണിക്കാന്‍ വേണ്ടി വാഹനമോടിച്ച്‌ മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കുക, മുതിര്‍ന്നരോടു ബഹുമാനം കാട്ടാതിരിക്കുക, പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക തുടങ്ങിയ സ്വഭാവം.

നമ്മളുടെ പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന വിചാരമുള്ള, സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണെന്റെ മനസ്സില്‍. ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും എനിക്കില്ലെന്നും താപം പറഞ്ഞു. വിധു വിന്‍സെന്റ് ചിത്രമായ സ്റ്റാന്‍ഡ് അപ്പാണ് അണിയറയിലൊരുങ്ങുന്ന രജിഷയുടെ ഏറ്റവും പുതിയ ചിത്രം.

നിമിഷ സജയനേയും രജിഷ വിജയനേയും നായികമാരാക്കി വിധു വിന്‍സന്റ് ഒരുക്കുന്ന ചിത്രമാണ് സ്റ്റാന്റപ്പ്. സ്റ്റാന്റപ്പ് കോമഡി ചെയ്യുന്ന കീര്‍ത്തിയുടേയും സുഹൃത്തുക്കളുടേയും സൗഹൃദത്തിനിടയിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം . ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങിയത്. ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് വര്‍ക്കിയാണ്. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും