ഇടയ്ക്കിടെയുണ്ടാകുന്ന കഴുത്ത് വേദനയെ ഒരിക്കലും നിസ്സാരമായി കാണരുത്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ , പരിക്കുകള്‍ മൂലം പേശികള്‍ക്കോ അസ്ഥികള്‍ക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകള്‍, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങള്‍, പ്രായാധിക്യത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തേയ്മാനം (സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്) എന്നിവയാണ് കഴുത്ത് വേദനിക്കുള്ള പ്രധാന കാരണങ്ങള്‍. ചുവടെ പറയുന്ന അഞ്ചു കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ , ഇടയ്ക്കിടെയുള്ള കഴുത്ത് വേദന ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.

ദീര്‍ഘ നേരം ഇരുന്നു ജോലി ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഓരോ അരമണിക്കൂറിനിടയിലും എഴുന്നേറ്റ് നടക്കുകയും കഴുത്തിന് ലഘുവായ വ്യായാമങ്ങള്‍ നല്‍കുകയും ചെയ്യുക

കസേരയില്‍ എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിനു സഹായിക്കുന്ന കുഷ്യനുകളോ തലയണകളോ ഉപയോഗിക്കാം

മൊബൈല്‍ ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കുന്ന സമയം കഴുത്ത് ഇടത്തേയ്ക്കും വലത്തേക്കും തിരിക്കുക. പലതവണ ഇത് ആവര്‍ത്തിക്കുക

കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയത്തു കണ്ണുകള്‍ സ്ക്രീനിനു നേരെ വരത്തക്ക രീതിയില്‍ മോണിറ്റര്‍ ക്രമീകരിക്കുക. കംപ്യൂട്ടര്‍ ദീര്‍ഘനേരം ഉപയോഗിക്കേണ്ടി വന്നാല്‍ ഇടയ്ക്കിടെ ചെറു വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്

ഉറങ്ങുമ്ബോള്‍ ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കുക. രണ്ടും മൂന്നും തലയണ ഉപയോ​ഗിക്കരുത്. ഏറെ നേരം മൊബൈലില്‍ സംസാരിക്കേണ്ടി വന്നാല്‍ തല വശങ്ങളിലേക്കു ചെരിച്ചു വയ്ക്കാതെ പ്രത്യേകം ശ്രദ്ധിക്കുക