സാമ്ബത്തിക പ്രതിസന്ധിയും ജനങ്ങള്‍ക്കു മേല്‍ അധികനികുതി ഏര്‍പ്പെടുത്തിയതും കാരണം ലെബനോനില്‍ തുടങ്ങിയ പ്രക്ഷോഭം ശക്തമായി തന്നെ തുടരുന്നു. പ്രതിഷേധക്കാരെ തണുപ്പിക്കാനെന്നോണം മന്ത്രിമാര്‍ രാജിവച്ചൊഴിഞ്ഞെങ്കിലും പ്രക്ഷോഭകര്‍ തെരുവില്‍ തന്നെ തടിച്ചുകൂടിയിരിക്കുകയാണ്.

പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നാലു മന്ത്രിമാരാണ് രാജിവച്ചത്. തൊഴില്‍മന്ത്രി കാമിലെ അബൂസ്ലേമിയാനും രാജിവച്ചവരില്‍പ്പെടും. രാജിവച്ചവരെല്ലാം ക്രിസ്റ്റ്യന്‍ ലബനീസ് ഫോഴ്‌സസ് പ്രതിനിധികളാണ്. ‘പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനാവുമെന്ന് തോന്നുന്നില്ലെ’ന്ന് രാജിവച്ച ശേഷം കാമിലെ പ്രതികരിച്ചു.

രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാനാണ് നിരവധി നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാട്‌സ്‌ആപ്പ് കോളുകള്‍ക്ക് അടക്കം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ജനങ്ങള്‍ തെരുവിലറങ്ങുകയായിരുന്നു.