റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരിയിലെ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സിനാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ചുറിയും അജിങ്ക്യ രഹാനയുടെ സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്കു കരുത്തായത്.
192 പന്തില്‍ 17 ഫോറും ഒരു സിക്സും സഹിതം 115 റണ്‍സ് നേടിയ രഹാനയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്കു ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ ജഡേജയ്ക്കൊപ്പം ചേര്‍ന്ന് രോഹിത് സ്കോര്‍ 370 വരെ എത്തിച്ചു. ഇതിനിടെ രോഹിത് ഡബിള്‍ സെഞ്ചുറിയും കുറിച്ചു. 255 പന്തില്‍ 28 ഫോറും ആറ് സിക്സും സഹിതം 212 റണ്‍സാണ് രോഹിത് സ്കോര്‍ ചെയ്തത്.
ജഡേജ 119 പന്തില്‍ നാല് ഫോറുള്‍പ്പെടെ 51 റണ്‍സെടുത്ത് പുറത്തായി. വൃദ്ധിമാന്‍ സാഹ 24 റണ്‍സെടുത്തു. അശ്വിന് 14 റണ്‍സും നേടി. പിന്നാലെ എത്തിയ ഉമേഷ് യാദവിന്റെ വെടിക്കെട്ടായിരുന്നു പിന്നീട്. 10 പന്തില്‍ അഞ്ച് സിക്സറുകള്‍ അടക്കം 31 റണ്‍സാണ് ഉമേഷ് അടിച്ചുകൂട്ടിയത്. മുഹമ്മദ് ഷമി 10 റണ്‍സുമായും നദീം ഒരു റണ്‍സുമായും പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലിന്‍ഡെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. റബാഡ മൂന്ന് വിക്കറ്റും നോര്‍ജെ, പീഡ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സ് നേടി. ഡീന്‍ എല്‍ഗാര്‍ (0), ഡി കോക്ക് (4) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനുമാണ് വിക്കറ്റ്. മോശം കാലാവസ്ഥയെ തുടര്‍ന്നു കളി നിര്‍ത്തിവച്ചിരിക്കുകയാണ്.