കോഴിക്കോട് : വിമാനം പുറപ്പെടാന്‍ വൈകുന്നതിനെതിരെ കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിശദീകരണം. കരിപ്പൂരില്‍ നിന്ന് രാവിലെ 11 മണിക്ക് ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് വൈകിയത്.

പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധം നിര്‍ത്തി.