ഡാളസ്: ലോകത്തിലെ മലയാളീ പ്രവാസി സംഘടനകളുടെ മുൻനിരയിൽ വിരാചിക്കുന്ന, ഫോമായുടെ അന്തർദേശീയ റോയൽ കൺവൻഷന്റെ കൺവീനറായി സാം മത്തായിയെ തിരഞ്ഞെടുത്തു. ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ് സിറ്റിയിലെ അറിയപ്പെടുന്ന വ്യ വസായിയും, സാംസ്കാരിക പ്രവർത്തകനുമാണ് ഇദ്ദേഹം. ഡാളസ് മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും, പ്രാഗല്ഭ്യവും ഈ കൺവൻഷന്റെ മാറ്റുകൂട്ടുവാൻ പ്രചോദനമാകുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു. അടുത്ത വർഷം ജൂലൈ ആറാം തീയതി ടെക്സസിലെ ഗാൽവസ്റ്റൻ തുറമുഖത്ത് നിന്നും പുറപ്പടു
കൊസുമൽ ഒരു ചെറിയ ദ്വീപാണ്. അമേരിക്കൻ ടൂറിസ്റ്റുകൾക്കായി അണിയിച്ചൊരുക്കിയിട്ടുള്ള സ്വർഗ്ഗതുല്യമായ ടൂറിസ്റ്റു കേന്ദ്രമായി ഈ ദ്വീപ് അറിയപ്പെടുന്നു. വെളുത്ത തരി മണലുകളാൽ സമ്പുഷ്ടമായ നിരവധി ബീച്ചുകൾ, കഫേകൾ, ഫുഡ് കോർണറുകൾ മുതലായവ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ഫൺ ആക്ടിവിറ്റികൾക്കായി അനന്തമായ
വേനലവധിയുടെ ബന്ധപ്പെട്ടുള്ള ടൂറിസ്റ്റുകളുടെ തിരക്കുകൾ കണക്കിലെടുക്കുമ്പോൾ, ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. കൺവൻഷൻ കമ്മറ്റിയ്ക്കുവേണ്ടി ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ എന്നിവർ സാം മത്തായിയെ അഭിനന്ദനങ്ങൾ അറിയിച്ചു.