മൂവാറ്റുപുഴ: തീരപരിപാലന നിയമം ലംഘിച്ചു മരടില്‍ ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പ്രതികളെ മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി.
മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ് (59), ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ് (55), മരട് പഞ്ചായത്ത് മുന്‍ ജൂണിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് (65) എന്നിവരെയാണ് മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം, അതേസമയം ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്ളാറ്റുകളില്‍ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി.