കോന്നി: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. യുഡിഎഫ് നേതാക്കള്‍ ഉടന്‍തന്നെ വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.
ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തില്‍ കളമൊരുങ്ങുന്നത്. പി. മോഹന്‍രാജാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെ.യു. ജനീഷ്കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥും കെ. സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ഥിയുമാണ്.