കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുമ്ബോള്‍ നിരവധി വെല്ലുവിളികള്‍ തങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കുടുംബത്തില്‍ പോലും തങ്ങളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല.പിണറായി കൂട്ടക്കൊലക്കേസാണ് ഇത്തരമൊരു സംശയത്തിലേക്ക് ഞങ്ങളെ യഥാര്‍ത്ഥത്തില്‍ നയിച്ചത്.സൗമ്യ എന്ന യുവതി മാതാപിതാക്കളെയും മകളെയും വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി കൊലപ്പെടുത്തി. ഒടുവില്‍ അവര്‍ പിടിക്കപ്പെട്ടു.

പിണറായി കേസ് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കി. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവത്തെക്കുറിച്ച്‌ ഞങ്ങളുടെ കയ്യില്‍ ശക്തമായ തെളിവ് ഉണ്ടായിരുന്നില്ല. രണ്ട് കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും കേസിന് പോകില്ലായിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിക്കാന്‍ ജോളി ശ്രമിച്ചില്ലായിരുന്നെങ്കില്‍ എന്നതാണ് ഒന്ന്.

ഒസ്യത്ത് വ്യാജമല്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.രണ്ട്, ഞങ്ങളുടെ തന്നെ ബന്ധു ഷാജുവിനെ ജോളി വിവാഹം ചെയ്തില്ലായിരുന്നെങ്കില്‍. ഈ രണ്ട് സംഭവങ്ങളും ഉണ്ടായതോടെ മുന്നോട്ട് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു- റെഞ്ചി പറഞ്ഞു.