ലഖ്‌നൗ : ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ .

മൗലാന മൊഹ്‍സിന്‍ ഷെയ്‍ഖ് (24), റഷീദ് അഹമ്മദ് പഠാന്‍ (23), ഫൈസാന്‍ (21). റഷീദ് പഠാന്‍ എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്. ഇതോടൊപ്പം ബിജ്‍നോറില്‍ നിന്ന് അറസ്റ്റിലായ മതപുരോഹിതര്‍ മുഹമ്മദ് മുഫ്‍തി നയീം, അന്‍വറുള്‍ ഹഖ് എന്നിവരാണ് .

2015-ല്‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം . കൊലയ്ക്ക് തീവ്രവാദബന്ധമില്ലെന്ന് യുപി ഡിജിപിയും വ്യക്തമാക്കി .

കേസില്‍ 24 മണിക്കൂറിനകം പ്രതികളെ പിഡിയോകൂടാന്‍ കഴിഞ്ഞത് നേട്ടമായെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതില്‍ നിന്നാണ് പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത് . കമലേഷ് തിവാരിയുടെ ഭാര്യ നല്‍കിയ മൊഴിയും അന്വേഷണത്തിന് നിര്‍ണായകമായെന്നും പൊലീസ് പറഞ്ഞു .