കാന്‍സസ്: സെന്റ് തെരേസാ സീറൊ മലബാര്‍ കാത്തലിക് മിഷന്‍ പെരുന്നാള്‍ ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്ടോബര്‍ 26 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രദക്ഷിണം , ലുത്തിനിയ, ഹോളിമാസ് എന്നിവയും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബ്ബാനയും ഉണ്ടായിരിക്കും.
സീറൊ മലബാര്‍ കാത്തലിക് ഡയോസിസ് ഓഫ് ചിക്കാഗൊ ഓക്‌സിലിയറി ബിഷപ്പ്മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായമ് ബലിയര്‍പ്പണം നടത്തപ്പെടുക. മിഷിഗണ്‍ അയേണ്‍വുഡ് അവര്‍ ലേഡി ഓഫ് പീസ് പാരിഷ് പാസ്റ്റര്‍ റവ ഫാ ബിന ജോസഫ് കിഴുകാണ്ടിയില്‍, കാന്‍സസ് സിറ്റി സെന്റ് തെരേസ്സാ സീറൊ മലബാര്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാസിനോജ് തോമസ് എന്നിവരും പെരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
സെന്റ് കാതറിന്‍ ഓഫ് സൈന പാരിഷിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷൈജു ആന്റണി ലോനപ്പന്‍ (ട്രസ്റ്റി)- 913 568 4041 , ഷര്‍മിന്‍ ജോസ് (ട്രസ്റ്റി) 978 397, സിമി മനോജ് 913 237 5247 (ട്രസ്റ്റി), സിജൊ ആന്റണി എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.