പത്തനംതിട്ട: കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ കെ.യു ജനീഷ് കുമാര്‍ പൊതു സ്ഥലത്ത് സ്ത്രീത്വത്തെ അപമാനിച്ച കേസിലെ പ്രതിയെന്ന് രേഖകള്‍. ഇതിന് പുറമെ എട്ടോളം ക്രിമിനല്‍ കേസുകളിലും ജനീഷ് പ്രതിയാണ്. പൊതുസ്ഥലത്ത് വെച്ച്‌ സ്ത്രീകളെ പരസ്യമായി കൈയേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും അസഭ്യം പറയുകുയും ചെയ്തതിനാണ് ജെനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ചുമത്തുന്ന 354 വകുപ്പുള്‍പ്പെടെയാണ് ജെനീഷിനെതിരെ പോലീസ് ഈ കേസില്‍ ചുമത്തിയിരിക്കുന്നത്. സ്ത്രീസമത്വം പറയുന്ന പാര്‍ട്ടി സ്ത്രീയെ കൈയേറ്റം ചെയ്തവരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വോട്ടര്‍മാര്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും കടുത്ത എതിര്‍പ്പുണ്ട്.ശബരിമലയില്‍ യുവതികളെ കയറ്റാനും അതിനായി വനിതാ മതില്‍ തീര്‍ക്കാനും മുനപന്തിയില്‍ നിന്ന ആളാണ് ജനീഷ് കുമാര്‍.

അതേ സമയം ജെനിഷ് കുമാര്‍ പരീക്ഷ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി യു ഡി എഫും രംഗത്തുവന്നിട്ടുണ്ട്. നിര്‍ത്തിയത് സ്ത്രീത്വത്തെ അപമാനിച്ചതിന് വിചാരണ നേരിടുന്ന പ്രതിയെ ആണെന്നതാണ് വിരോധാഭാസം. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഗുരുതരമായ ആരോപണങ്ങളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കു നേരെ ഉയരുന്നത്. എല്‍ഡിഎഫുകാര്‍ തന്നെയാണ് ജെനീഷ് കുമാറിനെതിരെയുള്ള രേഖകള്‍ മറ്റുപാര്‍ട്ടികള്‍ക്ക് എത്തിച്ച്‌ നല്‍കിയിരിക്കുന്നത്.