ലയാളികളുടെ പ്രിയതാരം സൗബിന്‍ ഷാഹിറിന്റെ ഭാര്യ ജാമിയ സഹീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരം. സൗബിനും ജാമിയും മകന്‍ ഒര്‍ഹാനൊപ്പം മാലിയിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. ഒപ്പം ഭാര്യയുടെയും മകന്റെയും ചിത്രങ്ങളും സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

‘ജന്മദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട ജാമി.നീയാണ് എന്റെ വീട്, എന്റെ ലോകം, എന്റെ ഇനിയുള്ള ജീവിതം മുഴുവന്‍ നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ജാമിയ സഹീര്‍ നീയാണ് എന്റെ ഏറ്റവും വലിയ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എല്ലായ്‌പ്പോഴും മനോഹരമായും പരിപൂര്‍ണമായും സംരക്ഷിച്ചതിന് നന്ദി. ഏറ്റവും മോശമായ സമയത്ത് പോലും നീ ചുറ്റുമുള്ള നല്ലത് കാണുകയും അതില്‍ വിശ്വസിക്കുകയും ചെയ്തു. . നീയെന്റെ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്,’ സൗബിന്‍ കുറിച്ചു.

2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റെയും ജാമിയയുടെയും വിവാഹം നടന്നത്. ഇക്കഴിഞ്ഞ മേയില്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. ഒര്‍ഹാന്‍ എന്നാണ് മകന്റെപേര്. സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്ബളങ്ങി നൈറ്റ്‌സ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിന്‍ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിന്‍ സ്വന്തമാക്കിയിരുന്നു.താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത് ചിത്രം വികൃതിയാണ്.