കാബൂള്‍ : ബോംബ് സ്ഫോടനത്തില്‍ 62പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടം മുഴുവനായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തു. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.