തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച്‌ പ്രസംഗിച്ചതിന് കെ സുധാകരന്‍
എംപിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ് വരേണ്ടത്. 90 ല്‍ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടിചെയ്തതെന്നായിരുന്നു കെ സുധാകരന്‍റെ വിമര്‍ശനങ്ങള്‍.

കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകനായ രമില്‍ ചേലമ്ബ്രയാണ് നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിഎസിനെതിരെ കെ സുധാകരന്‍ വിവാ​ദ പാരാമര്‍ശം നടത്തിയത്.

ഇന്നലെ വി കെ പ്രശാന്തിനായി വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങിയ വി എസ് അച്യുതാനന്ദന്‍ സുധാകരന് മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.