എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചു വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. മോസ്റ്റ് റവ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തിരുമേനി (മലങ്കര കത്തോലിക്കാ ചര്‍ച്ച്) മുഖ്യ സന്ദേശം നല്‍കുന്നതാണ്.

വിന്റി സിറ്റി എന്നറിയപ്പെടുന്ന ചിക്കാഗോ മഹാ നഗരത്തിലെ 15 ഇടവകകള്‍ തോളോടുതോള്‍ ചേര്‍ന്നു ഒരു കുടക്കീഴില്‍ അണിചേരുന്ന ഒരു മഹാ സംഗമമാണ് ഈ പ്രസ്ഥാനം. ഏഴാംകടലിനക്കരെ എത്തിച്ചേര്‍ന്ന മലയാളി പ്രവാസി സമൂഹം ഇന്നു ക്രിസ്തുദേവന്റെ ജനന പെരുന്നാള്‍ ഭക്ത്യാദരവോടുകൂടി ആഘോഷിക്കുന്നതിനൊപ്പം, ആരുടേയും സഹായം ഇല്ലാതെ, സ്വന്തമായി തലചായ്ക്കാനിടമില്ലാത്ത രണ്ട് കേരളീയ കുടുംബങ്ങള്‍ക്ക് ഭവനം നല്‍കിക്കൊണ്ട് അതിന്റെ താക്കോല്‍ദാന നിര്‍വഹിക്കല്‍ ചടങ്ങും ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. പരിപാടികളുടെ വിജയകമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍മാന്‍ – റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍- ജേക്കബ് കെ. ജോര്‍ജ് എന്നിവര്‍ നേതൃത്വം കൊടുക്കുന്നു. ചിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരേയും പരിപാടികളിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.