അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാളും, 42-ാമത് വാര്‍ഷീകാഘോഷവും ഒക്ടോബര്‍ മാസം 18,19,20(വെള്ളി, ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
13-ാം തീയതി ഞായര്‍ വി.കുര്‍ബ്ബാനാനന്തരം വികാരി റവ.ഫാ.യല്‍ദൊ പൈലി, അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ.രന്‍ജന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തിയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
18-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഭ്ക്തസംഘടനകളുടെ വാര്‍ഷീകാഘോഷം വിവിധ കലാപരിപരിപാടികളോടെ നടത്തപ്പെടും. എല്ലാ ഭക്തസംഘടനാ പ്രതിനിധികളേയും സദസ്സിനേയും ഉള്‍ക്കൊള്ളിച്ച് Jeapordy Style ല്‍ നടത്തുന്ന ‘ബൈബിള്‍ ക്വിസ്സ് ‘ പ്രോഗ്രാം വ്യത്യസ്തയാര്‍ന്ന ഒരിനമായിരിക്കും.
19-ാം തീയതി വൈകീട്ട് 6.15ന് അഭിവന്ദ്യ ഇടവക മെത്രാപോലീത്താക്ക് സ്വീകരണം നല്‍കും. 6.30 ന് സന്ധ്യാപ്രാര്‍്തഥനക്കു ശേഷം പ്രഗല്‍ഭ വാഗ്മി, റവ.ഡോ.ബെന്നിചിറയില്‍ വചന പ്രഘോഷണം നടത്തും. 20-ാം തീയതി ഞായര്‍ രാവിലെ 8.15ന് പ്രഭാതപ്രാര്‍ത്ഥനയും, 9 മണിക്ക് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മിക്തവത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയും അര്‍പ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍, ചെണ്ടവാദ്യമേളങ്ങളോടെ, വിശ്വാസികള്‍ അണിനിരന്ന്, ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്ന ‘റാസ’ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
മഹാപരിശുദ്ധനായ മാര്‍ ഇഗ്നാത്തിയോസ് ബാവായുടെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍, എല്ലാ വിശ്വാസികളേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി, വികാരി റവ.ഫാ. യല്‍ദൊ പൈലി അറിയിച്ചു.
12 മണിക്ക് നടത്തപ്പെടുന്ന സ്‌നേഹവിരുന്നോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.