ന്യൂയോര്‍ക്ക്: തിരുവല്ല കാവുംഭാഗം കാഞ്ഞിരപ്പള്ളില്‍ സജി സദനം വീട്ടില്‍ പരേതനായ കെ.ടി. ഉമ്മന്റെ ഭാര്യയും മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഓഫീസ് മാനേജര്‍ തോമസ് ഉമ്മന്റെ (സജി) മാതാവുമായ അന്നമ്മ ഉമ്മന്‍, (81) നിര്യാതയായി. പരേത ആറാട്ടുപുഴ തൊണ്ടുതറ കുടുംബാംഗമാണ്.

മക്കള്‍: തോമസ് ഉമ്മന്‍ (സജി – ന്യൂയോര്‍ക്ക്), എലിസബത്ത് ചെറിയാന്‍ (സുജ), മാത്യു.കെ.ഉമ്മന്‍ (സൗദി അറേബ്യ), ഉമ്മന്‍. കെ. ഉമ്മന്‍.

മരുമക്കള്‍ : ഷേര്‍ലി തോമസ് (ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന്‍ വര്‍ഗീസ്, സിബി മാത്യു (സൗദി അറേബ്യ), മിനു ഉമ്മന്‍

സംസ്‌ക്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 21നു തിങ്കളാഴ്ച രണ്ടരയ്ക്ക് അഭിവന്ദ്യ ഡോ.യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ കാവുംഭാഗം എബനേസര്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

glorianewstv.com ല്‍ ശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 0469 2737437 (ഇന്ത്യ), 91 8606149768 (ഇന്ത്യ)