2020 ജൂലൈ 9 മുതല്‍ 11 വരെ ന്യൂജേഴ്‌സിയില്‍  സംഘടിപ്പിക്കുന്ന ഫൊക്കാനാ അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ ഫൊക്കാനായുടെ ക്ഷണം സ്വീകരിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ നേതാക്കളും പങ്കെടുക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു.
ഫൊക്കാനയെ ലോക പ്രവാസി സംഘടകളുടേയും മാതൃകാ സംഘടനയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചില ചിന്തകള്‍ക്ക് തുടക്കം കുറിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവരെ ഫൊക്കാനയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും ,അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ട് ആകുന്നുവെങ്കില്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഫൊക്കാനാ ഇത്തവണത്തെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
 ലോകത്തു പ്രവാസം നേരിടുന്ന മലയാളി സമൂഹത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കുയാണ് ഫൊക്കാനയുടെ ആത്യന്തിക ലക്ഷ്യം. കേരളത്തിന്റെ പ്രളയ ദുരന്ത മേഖലയില്‍, മറ്റ് മറ്റ് ഡിസാസ്റ്ററുകള്‍ ഉണ്ടാകുന്ന സമയത്തൊക്കെ ഈ കൂട്ടായ്മ ഒരേ മനസോടെ പ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന ഫലം നമുക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല.കേരളത്തിന്റെ പ്രളയ ദുരന്ത ഭൂവില്‍ സഹായങ്ങളുടെ കലവറയായി പ്രവര്‍ത്തിച്ചത് ഫൊക്കാനാ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളികള്‍ ആയിരുന്നു.അതു കൊണ്ട് ഫൊക്കാനാ അന്തര്‍ദ്ദേശീയ സമ്മേളത്തില്‍ കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ഉതകുന്ന ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കുമെന്നും മാധവന്‍ നായര്‍ അറിയിച്ചു.
ഫൊക്കാനാ ജനറല്‍സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്‍ണി, എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് എന്നിവര്‍ എക്‌സി.കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.   ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,സെക്രട്ടറി വിനോദ് കെയര്‍ക് , വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍,   ഫൗണ്ടേഷന്‍ ചെയര്‍മാന്‍  എബ്രഹാം ഈപ്പന്‍,ഫൗണ്ടേഷന്‍ അംഗങ്ങള്‍,  കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍  കറുകപ്പള്ളില്‍ , കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍,നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍,റീജിണല്‍ വൈസ് പ്രസിഡന്റുമാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന  ഫൊക്കാനാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും ഫൊക്കാനാ പ്രസിഡന്റ് അറിയിച്ചു.