മരടിലെ ഫ്ളാറ്റുകളില്‍ ഒന്നിന്റെ നിര്‍മാതാക്കളായ ജെയ്ന്‍ ഹൗസിംഗിന്റെ ചെന്നൈയിലെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായാണു റെയ്ഡ്.
ജെയ്ന്‍ ഹൗസിംഗിന്റെ ഉടമ സന്ദീപ് മേത്തയോടു തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. വിവരം അറിഞ്ഞ മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണു സൂചന.
ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.