ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പൈലറ്റിന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഹരിയാനയിലെ റെവാരിയില്‍ തിരിച്ചിറക്കിയിരുന്നു. ഇതിന് ശേഷമാണ് അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ നടന്നത്.കുട്ടികള്‍ക്കൊപ്പം മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന രാഹുലിനെയാണ് പിന്നീട് ജനങ്ങള്‍ കണ്ടത്. കോണ്‍ഗ്രസ് നേതാക്കളും ഒപ്പം ക്രിക്കറ്റ് കളിച്ചു.ഹരിയാനയിലെ മഹേന്ദ്ര ഗഡില്‍ നിന്ന് ദില്ലിയിലേക്ക് പോകും വഴിയാണ് അദ്ദേഹത്തിന്റെ വിമാനം തിരിച്ചിറക്കിയത്. വൈറല്‍ പനിയെ തുടര്‍ന്ന് സോണിയാ ഗാന്ധി പ്രചാരണത്തില്‍ നിന്ന് മാറിയതോടെയാണ് രാഹുല്‍ പ്രചാരണത്തിനായി എത്തിയത്.അതേസമയം സാങ്കേതിക തകരാര്‍ കൊണ്ടല്ല വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. റെവാരിയിലെ കെഎല്‍പി കോളേജിലാണ് വിമാനം ഇറക്കിയത്.

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ രാഹുല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമൊപ്പം നെറ്റ്‌സില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് ഉള്ളത്. നിമിഷം നേരം കൊണ്ട് ഇത് ട്രെന്‍ഡിംഗായിട്ടുണ്ട്. ഹരിയാനയില്‍ രണ്ടാം തിരഞ്ഞെടുപ്പ് റാലിയാണ് രാഹുല്‍ നടത്തിയത്.