അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പോക്സോ നിയമപ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
മാസങ്ങളോളം വിവരം ആരോടും പറയാനാകാതിരുന്ന കുട്ടി ഒടുവില്‍ സ്കൂളധികൃതരോടാണ് അച്ഛന്റെ പീഡനം തുറന്നു പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറി. സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ സുഹൃത്തും പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതാരാണെന്ന് പറയാന്‍ പോലും കുട്ടിയ്ക്ക് അറിയില്ല. കുട്ടി പറയുന്ന സൂചനകള്‍ അനുസരിച്ച് അച്ഛന്റെ സുഹൃത്തുക്കളെയും പൊലീസ് തെരഞ്ഞുവരികയാണ്.
കുട്ടിയെ പിതാവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടിയുടെ അമ്മയെയും അച്ഛന് നിരന്തരം ഉപദ്രവിച്ചിരുന്നു. അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും, പ്രതികരിച്ചാല്‍ കൂടുതല്‍ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.