സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതിയ നികുതികള്‍ ചുമത്തുമെന്ന സര്‍ക്കാറിെന്റ പ്രഖ്യാപനത്തോടെ ലബനാനിലെ തെരുവുകള്‍ ഒരിടവേളക്കു ശേഷം വീണ്ടും പ്രക്ഷുബ്ധമായി.
രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. ഇതോടെ ഒരുവര്‍ഷം മാത്രം പ്രായമുള്ള സര്‍ക്കാറിെന്റ നില പരുങ്ങലിലായി.
അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിക്ക് മുന്നറിയിപ്പു നല്കി. കൂട്ടരാജിയാണ് ഏക പോംവഴിയെന്ന് ചില മുതിര്‍ന്ന മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കിയിട്ടുമുണ്ട്.
ബൈറൂതിലെ ചത്വരത്തിലാണ് ആദ്യം പ്രതിഷേധക്കാര്‍ തമ്ബടിച്ചത്. പിന്നാലെ രാജ്യത്തുടനീളമുള്ള ജനങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിയും റബര്‍ബുള്ളറ്റുകളും കണ്ണീര്‍വാതകവും ഉപയോഗിക്കുന്നുണ്ട്. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകളും ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്.
പുകയില, പെട്രോള്‍, വാട്സ്ആപ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ക്കുമാണ് സര്‍ക്കാര്‍നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ആസ്ഥാനങ്ങളിലേക്കും പാര്‍ലമെന്റ് മന്ദിരങ്ങളിലേക്കുമാണ് പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തിയത്. ഇവരെ നേരിടാന്‍ സായുധസന്നാഹത്തെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് അംഗരക്ഷകന് പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തതായി ദേശീയ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വിമാനത്താവളങ്ങളിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചാണ് പ്രതിഷേധം മുന്നേറുന്നത്. നിലവിലെ ഭരണവ്യവസ്ഥക്ക് മാറ്റം വേണമെന്നാണ് ജനക്കൂട്ടത്തിെന്റ ആവശ്യം.