ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്ബതികളുടെ രണ്ടുമക്കള്‍ ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടു. കോഴിക്കോട് ഫറോക്ക്​ സ്വദേശി ഹാരിസിന്‍െറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടേയും മക്കളായ റഹാന്‍ ഹാരിസ്​ (മൂന്നര), റിദ ഹാരിസ്​ (ഏഴ്​ മാസം) എന്നിവരാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാവിലെയോടെ ഛര്‍ദിയും ശ്വാസതടസവും മൂലം​ അവശനിലയിലായ​ കുട്ടികളെ ഹമദ് ജനറല്‍​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബം വ്യാഴാഴ്​ച രാത്രി റസ്​ റ്റോറന്‍റില്‍ നിന്ന്​ ഭക്ഷണം പാര്‍സല്‍ വാങ്ങി വീട്ടിലെത്തിച്ച്‌​ കഴിച്ചിരുന്നു. ഭക്ഷ്യവിഷ​ബാധയെന്ന സംശയത്തെ തുടര്‍ന്ന്​ വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷം അധികൃതര്‍ എത്തി റസ്​റ്റോറന്‍റ്​ പൂട്ടിയിട്ടുണ്ട്​. എന്നാല്‍ അ​േന്വഷണം പൂര്‍ത്തിയാകുന്നതുവരെ തങ്ങളെ കുറ്റ​െപ്പടുത്തരുതെന്നും തങ്ങളു​െട ഭക്ഷണം സുരക്ഷിതമാണെന്നും റസ്​ റ്റോറന്‍റ്​ അധികൃതര്‍ വിശദീകരിച്ചു. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം ​പ്രാണികളെ ഒഴിവാക്കാന്‍ മരുന്ന്​ തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്​. മരണകാരണം സംബന്ധിച്ച്‌​ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അസ്വസ്​ഥതയെ തുടര്‍ന്ന്​ ഹാരിസും ഷമീമയും ഹമദ്​ ആശുപത്രിയില്‍ ചികില്‍സയിലാണ്​. ഹാരിസ് ഹമദ്​ പബ്ലിക് ഹെല്‍ത്ത് സ​െന്‍ററിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സ​െന്‍ററിലും നഴ്​സായി ജോലി ചെയ്യുകയാണ്​. വര്‍ഷങ്ങളായി കുടുംബം ദോഹയിലുണ്ട്​.ഇരുവരുടെയും മാതാപിതാക്കള്‍ ദോഹയില്‍ എത്തിയതിന്​ ശേഷം മൃതദേഹങ്ങള്‍​ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന്​ ബന്ധുക്കള്‍ പറഞ്ഞു.