വിശ്വാസികള്‍ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ടെങ്കില്‍ അത് അവരുടെ അനുഭവം മൂലമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍. വിശ്വാസികള്‍ക്ക് ഉണ്ടായ വേദന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബിജു ഉമ്മന്‍ അറിയിച്ചു.
അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഓര്‍ത്തഡോക്‌സ് സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായുള്ള അല്‍മായ വേദിയുടെ നിലപാടിനെ സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ന്യായീകരിച്ചു.
മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിലപാട് എന്‍.ഡി.എയക്ക് അനുകൂലമാണെന്ന സൂചന നല്‍കി സഭാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.