കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്താണെന്ന് കരുതുന്ന റാണി എസ്.പി ഓഫിസിലെത്തി മൊഴി നല്‍കി. ജോളിയും റാണിയും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തില്‍ അന്വേഷണസംഘം വടകര എസ്.പി. ഓഫിസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ഇതിനുപുറമെ, ജോളിയുടെ ഫോണില്‍നിന്ന്​ നിരവധി തവണ റാണിയെ വിളിച്ചതായും ഫോണില്‍ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളും ക​െണ്ടത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്ബാണ് ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മകന്‍ റോമോ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇരുവരും ഒന്നിച്ച്‌ എന്‍.ഐ.ടി.യിലെ രാഗം ഫെസ്​റ്റില്‍ പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയും ജോളിയുടെ മൊബൈലില്‍നിന്ന് പൊലീസിന് ലഭിച്ചു. എന്‍.ഐ.ടി പരിസരത്തുള്ള തയ്യല്‍ക്കടയിലാണ് റാണി ജോലിചെയ്തിരുന്നത്. എന്നാല്‍, ഈ തയ്യല്‍ക്കട ഇപ്പോള്‍ ഇല്ല. വെള്ളിയാഴ്ച രാവിലെ എസ്.പി ഓഫിസി​െലത്തിയ റാണിയെ മൊഴിയെടുത്ത്​ വൈകീട്ടോടെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും കേവലം സൗഹൃദം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നുമാണ് അന്വേഷണ സംഘത്തി​​െന്‍റ പ്രാഥമിക വിലയിരുത്തല്‍. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, അന്വേഷണ സംഘത്തി‍​െന്‍റ സംയുക്​ത യോഗം റൂറല്‍ എസ്​.പി കെ.ജി. സൈമണി‍​െന്‍റ നേതൃത്വത്തില്‍ നടന്നു. അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം ഇനിയങ്ങോട്ടുള്ള നീക്കങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി. ശാസ്​ത്രീയ തെളിവുകള്‍ കണ്ടെത്തുകയെന്ന നിര്‍ദേശമാണ് പ്രത്യേകമായി രജിസ്​റ്റര്‍ ചെയ്​ത കേസുകളുടെ ചുമതലയുള്ള ഉദ്യോഗസ്​ഥര്‍ക്ക്​ നല്‍കിയത്​.