പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കി. രണ്ട് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റുകളിലും രാജ്യത്തെ നയിച്ചുവന്ന സര്‍ഫ്രാസിന്റെ ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ് ഫോമില്ലായ്മയാണ് പുറത്താക്കലിന് കാരണം. പുതിയ പരിശീലകന്‍ മിസ്ബ ഉല്‍ഹഖിന്റെ ശുപാര്‍ശ പ്രകാരമാണ് ക്യാപ്ടന്‍സി മാറ്റാനുള്ള തീരുമാനം.

ആസ്ട്രേലിയയില്‍ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്ബരയില്‍ പാകിസ്ഥാനെ മുന്‍നിര ബാറ്റ്‌സ്‌മാന്‍ അസ്ഹര്‍ അലി നയിക്കും. സര്‍ഫ്രാസിന് മുമ്ബുള്ള ഏകദിന ക്യാപ്ടനായിരുന്നു അസ്‌ഹര്‍ അലി.

ആസ്ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി – 20കളില്‍ ബാബര്‍ അസം ആണ് നായകന്‍.ആദ്യമായാണ് ബാബര്‍ പാകിസ്ഥാന്‍ ക്യാപ്ടനാകുന്നത്

ഗുഡ്ബൈ, ലി ഷിറൂയ്

2012 ലണ്ടന്‍ ഒളിമ്ബിക്സില്‍ സ്വര്‍ണം നേടിയിരുന്ന ചൈനീസ് വനിതാ ബാഡ്മിന്റണ്‍ താരം ലി ഷിറൂയി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. കഴിഞ്ഞവാരം നടന്ന കൊറിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെയാണ് 28 കാരിയായ ലി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

14 സൂപ്പര്‍ സിരീസ് കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് ലി ഷിറൂയി.

2013 ലെ ബി.ഡബ്ളിയു. എഫിന്റെ മികച്ച താരമായിരുന്നു.

റിയോ ഒളിമ്ബിക്സിനിടെയുണ്ടായ പരിക്ക് ലിയുടെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. കരോളിന മാരിനെതിരായ സെമി ഫൈനലിനിടെ പരിക്കേറ്റു വീണ ലിയ്ക്ക്‌ഒരു വര്‍ഷത്തോളം കോര്‍ട്ടില്‍നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു.