ഹൂസ്റ്റണ്‍: ഞായറാഴ്ച (ഒക്ടോ. 13) നിര്യാതയായ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്-എല്‍ പാസോ വിദ്യാര്‍ഥിനി നേഹ ഷാജി മേപ്പറമ്പത്തിന്റെ (24) സംസ്‌കാരം ശനിയാഴ്ച (ഒക്ടോ. 19) പിയര്‍ലാന്‍ഡില്‍ നടത്തും.

രാവിലെ 10 മുതല്‍ 12 വരെ പൊതുദര്‍ശനം: സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 1310 നോര്‍ത്ത് മെയിന്‍ സ്റ്റ്രീറ്റ്, പിയര്‍ലാന്‍ഡ്, ടെക്‌സസ്-77581
സംസ്‌കാര ശുശ്രൂഷ 12 മണി. തുടര്‍ന്ന് ക്രിമേഷന്‍ 1995 ഒക്ടോബര്‍ 27-നു ജനിച്ച നേഹ, 24-ം ജന്മദിനത്തിനു ദിവസങ്ങള്‍ ബാക്കി നില്‌ക്കെയണ് അന്ത്യയാത്രയാകുന്നത്. ഓക്കുപേഷണല്‍ തെറപ്പി മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു.

ഹൂസ്റ്റണില്‍ താമസിക്കുന്ന ത്രുശൂര്‍ സ്വദേശിയായ ഷാജിയുടെയും ഷൊര്‍ണൂര്‍ സ്വദേശി ജ്യോതിയുടെയും പുത്രിയാണ്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ക്രുഷ്ണ ആണു സഹോദരന്‍.
കുടുംബത്തെ സഹായിക്കാന്‍ ഫെയ്സ്ബുക്ക് വഴി ധനസമാഹരണം നടത്തുന്നു. കേരള ഹിന്ദു സോസൈറ്റിക്കു വേണ്ടി അജിത്ത് നായര്‍ ആണു ഇതിനു തൂടക്കം കുറിച്ചത്.