ഷിക്കാഗോ എക്യൂമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷിക കലോത്സവം ഈവരുന്ന ശനിയാഴ്ച (ഒക്‌ടോബര്‍ 19) രാവിലെ എട്ടര മുതല്‍ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെടുന്ന കലാമേള “സണ്‍ഡേ സ്കൂള്‍ ഫെസ്റ്റിവല്‍’ അനുഗ്രഹമായിത്തീരുവാന്‍ ഏവരുടേയും പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യം ക്ഷണിക്കുന്നു.

എക്യൂമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാഭിരുചി വളര്‍ത്തുവാനും, ബൈബിള്‍ വചനങ്ങള്‍ ആഴത്തില്‍ പഠിക്കുവാനും വേദിയാകുന്ന സണ്‍ഡേ സ്കൂള്‍ ഫെസ്റ്റിവല്‍ വ്യത്യസ്ത സഭകളുടെ പരിലാളനയില്‍ വളര്‍ന്നുവരുന്ന പുതു തലമുറയ്ക്ക് ഒന്നിച്ചൊരു വേദി പങ്കിടാന്‍ ലഭിക്കുന്ന അസുലഭ അവസരമായി മാറുന്നു. ക്രൈസ്തവ മൂല്യങ്ങളടങ്ങുന്ന കലാവിരുന്നുകള്‍ മാറ്റുരയ്ക്കുന്ന അഞ്ചാമത് എക്യൂമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ കലാമേളയുടെ സൗന്ദര്യം നമുക്ക് ഏവര്‍ക്കും ഒന്നിച്ചാസ്വദിക്കാം.

ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവ് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. കലാമേളയുടെ ചെയര്‍മാന്‍ റവ.ഫാ. ഷിബി വര്‍ഗീസ്, ജനറല്‍ കണ്‍വീനറായി ഷിനു നൈനാന്‍ (630 886 8066) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.