വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. മെക്‌സിക്കൊ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണം വക മാറ്റി ചിവഴിക്കുന്നതിന് പുറത്തിറക്കിയ എമര്‍ജന്‍സി ഡിക്ലറേഷന്‍ ഡമോക്രാററിന് ഭൂരിപക്ഷമുള്ള യു.എസ്. ഹൗസ് തള്ളിയതിനെ തുടര്‍ന്ന് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു യു.എസ്. ഹൗസിന്റെ തീരുമാനം മറികടക്കുന്നതിന് ട്രമ്പ് വീറ്റൊ പ്രയോഗിച്ചിരുന്നു.

ഒക്ടോബര്‍ 17 വ്യാഴാഴ്ച, റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള യു.എസ്. സെനറ്റില്‍ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിന് കൊണ്ടു വന്ന പ്രമേയമാണ് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരാജയപ്പെട്ടത്. വീറ്റൊ മറികടക്കാന്‍ യു.എസ്. സെനറ്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ 53 വോട്ടുകള്‍ മാത്രമാണ് നേടാനായത് . നാല്‍പത്തിമൂന്ന് ഡമോക്രാറ്റുകളും, പത്തു റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്തപ്പോള്‍ 36 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.

2016 ല്‍ ട്രമ്പിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അതിര്‍ത്തി മതില്‍ നിര്‍മ്മാണം.
ഡമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ കനത്ത പരാജയം ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയെ കുറിച്ചു പുനര്‍ചിന്തനത്തിനുള്ള അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംപീച്ച്‌മെന്റ് തീരുമാനം യു.എസ്. ഹൗസില്‍ വോട്ടിനിടുന്നതിന് പോലുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല.