ഡിട്രോയ്റ്റ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24-ാം തീയതി മുതല്‍ 27-ാം തീയതി വരെ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തപ്പെടും. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ച് ക്വൊയറിന്റെ ഗാനശുശ്രൂഷയോടെ വൈകീട്ട് 6.30-ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ റവ.എബി തോമസ് തരകന്‍ പ്രസംഗിക്കും. തേവലക്കര സ്വദേശിയായ റവ.എബി തരകന്‍ മികച്ച കണ്‍വന്‍ഷന്‍ പ്രാസംഗികനും ഇപ്പോള്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുമാണ്. ഒക്ടോബര്‍ 27-ാം തീയതി ഞായറാഴ്ച ക്രൈസ്തവ കുടുംബ സമര്‍പ്പണ ഞായറായി ആചരിക്കും. അംഗങ്ങള്‍ കുടുംബമായി വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുകയും, ദശാംശം വിശുദ്ധ ദേവാലയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യും. ഇതിനോട് ചേര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും. എല്ലാവരേയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ.വര്‍ഗ്ഗീസ് തോമസ് അറിയിച്ചു.