മഹാകവി വള്ളത്തോളിന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ (90)അന്തരിച്ചു. കലാമണ്ഡലം ഭരണ സമിതി അംഗമാണ്.സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലേക്ക്‌ കൊണ്ടുപോകും. സംസ്കാരം ചടങ്ങുകള്‍ നാളെ നടക്കും.

കവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വാസന്തി മേനോന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വാസന്തി മേനോന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ മന്ത്രി എകെ ബാലന്‍. വാസന്തി മേനോന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

കേരള കലാമണ്ഡലത്തിനു വേണ്ടി പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേതെന്ന് അദ്ദേഹം കുറിച്ചു. മരിക്കുന്നതു വരെ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ആത്മാര്‍ഥമായി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം. കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി മരിക്കും വരെ പ്രവര്‍ത്തിച്ചതായും മന്ത്രി കുറിച്ചു.

കലാമണ്ഡലത്തില്‍ ആദ്യ കാലം മുതല്‍ പഠിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും നേരിട്ടറിയുമായിരുന്ന അവര്‍ വിദ്യാര്‍ത്ഥികളുടെ താമസമടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേകമായി ശ്രദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗങ്ങളുടെയും കലാമണ്ഡലത്തെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വാസന്തി മേനോന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. കേരള കലാമണ്ഡലത്തിനു വേണ്ടി പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മരിക്കുന്നതു വരെ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ആത്മാര്‍ഥമായി ഇടപെട്ടിരുന്നു. കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി മരിക്കും വരെ പ്രവര്‍ത്തിച്ചു. കലാമണ്ഡലത്തില്‍ ആദ്യ കാലം മുതല്‍ പഠിച്ച എല്ലാ വിദ്യാര്‍ഥികളെയും നേരിട്ടറിയുമായിരുന്ന അവര്‍ വിദ്യാര്‍ഥികളുടെ താമസമടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേകമായി ശ്രദ്ധിച്ചു. കേരളീയ കലകളുടെ നല്ല ആസ്വാദക യായിരുന്നു. കേരള കലാമണ്ഡലത്തിനും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിനും അവര്‍ നല്‍കിയ വിലമതിക്കാനാവാത്ത സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. കുടുംബാംഗങ്ങളുടെയും കലാമണ്ഡലത്തെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.