ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം വന്‍ പ്രതീക്ഷയോടെ ഒരുങ്ങുന്ന എസ് എസ് രാജമൗലി ചിത്രമാണ് ആര്‍ ആര്‍ ആര്‍. ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, അജയ് ദേവഗണ്‍, അലിയ ഭട്ട് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം താര സമ്ബന്നതയാല്‍ തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും സിനിമ തിയേറ്ററിലെത്തില്ല, 2021 ജനുവരിയിലായിരിക്കും ആര്‍ ആര്‍ ആര്‍ റിലീസ് ചെയ്യുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍. ഷൂട്ടിങ് തുടങ്ങി ഇത്ര കാലമായിട്ടും ഇതുവരെ രണ്ടാം ഘട്ട ഷെഡ്യൂള്‍ വരെ മാത്രമേ ചിത്രത്തിന്റെ ചിത്രീകരണം എത്തിയിട്ടുള്ളൂ. താരങ്ങളുടെ ഡേറ്റ് ഒത്തുപോവാത്തതാണ് പ്രധാന പ്രശ്‌നം. കോമ്ബിനേഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുമ്ബോള്‍ ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും കടന്നു പോവുന്നു.

താരങ്ങളുടെയടെയെല്ലാം ഡേറ്റ് പ്രശ്‌നം വന്ന സാഹചര്യത്തില്‍ ഷൂട്ടിങ് തത്കാലം നിര്‍ത്തിവച്ച്‌ ലണ്ടനിലേക്ക് പോവുകയാണ് രാജമൗലി. ബാഹുബലി ഒന്നാം ഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ പങ്കെടുത്ത് മടങ്ങി വന്ന ശേഷമാണ് ഇനി അടുത്ത ഘട്ട ഷൂട്ടിങ്. സ്വാതന്ത്ര സമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍. ബ്രീട്ടീഷുകാര്‍ക്കെതിരെ പൊരുതിയ തെലുങ്കറില്‍ പ്രധാനിയായ അല്ലൂരി സീത രാമരാജു എന്നദ്ദേഹത്തിന്റെ പോരാട്ടങ്ങളാണ് ചിത്രം. രാം ചരണാണ് സീത രാനരാജുവായി എത്തുന്നത്.