സിസ്റ്റര്‍ അഭയ കേസിലെ മുഖ്യപ്രതികളുടെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്ന കാര്യത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഇതോടെ ഡോക്ടര്‍മാരെ വിസ്തരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
ഡോക്റ്റര്‍മാരെ സാക്ഷികളായി ഉള്‍പ്പെടുത്തരുതന്നെുമാണ് പ്രതികളുടെ വാദം. സിബിഐയുടെ ഭാഗം കൂടി കേട്ടതിനു ശേഷമാകും ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. ഡോക്ടര്‍മാരായ പ്രവീണ്‍, ക്യഷ്ണവേണി എന്നിവരെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറഞ്ഞു.
സിസ്റ്റര്‍ അഭയ കേസ്: മുഖ്യപ്രതികളുടെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും
