വനിത വിഭാഗത്തില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ പി വി സിന്ധുവിന് തോല്‍വി. ഡെന്‍മാര്‍ക്ക്‌ ഓപ്പണില്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ ആയിരുന്നു സിന്ധു. ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സിന്ധുവിന് രണ്ടാം റൗണ്ടില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. ദക്ഷിണ കൊറിയയുടെ ആന്‍ സി യങിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി.

കൊറിയന്‍ ഓപ്പണിലും, ചൈന ഓപ്പണിലും സിന്ധുവിനും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.