കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച്‌ കോടതി നല്‍കിയ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും.ഈ സാഹചര്യത്തിലാണ് സിലിയെ കൊലപ്പെടുത്തിയ കേസില്‍ താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വൈകിട്ട് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. രണ്ടാം പ്രതി എന്‍ എസ് മാത്യുവിന്റെ അറസ്റ്റും രേഖപ്പെടുത്തും

ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷമായിരിക്കും കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സി.ഐ ബി.കെ സിജു അറസ്റ്റ് രേഖപ്പെടുത്തുക.