മദീന : സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മണ്ണ് മാന്തിയന്ത്രവുമായി കൂട്ടിയിടിച്ച്‌ 35 പേര്‍ മരിച്ചു. മദീനയ്ക്കു സമീപം ഹിജ്റ റോഡിലാണ് അപകടം. അപകടത്തെതുടര്‍ന്നു ബസ് പൂര്‍ണമായും കത്തി.

ബസിലുണ്ടായിരുന്ന മരിച്ച തീര്‍ഥാടകര്‍ ഏതു രാജ്യക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ അല്‍ ഹംസ, വാദി അല്‍ ഫറ എന്നീ ആശുപത്രികളിലേക്കു മാറ്റി.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. തീര്‍ത്ഥാടകരുമായി പോകുകയായിരുന്നു ബസ് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ അല്‍മനാമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.