ഷാര്‍ജ : യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ആശുപത്രികളില്‍ നിന്ന് ബി. എസ്.സി നഴ്‌സിങ് ഇല്ലാത്തതു കാരണം തൊഴില്‍ നഷ്ടപ്പെട്ട നഴ്‌സുമാരുടെ പ്രശ്‌നം ഗൗരവത്തിലാണ് കാണുന്നതെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി.
ഷാര്‍ജയില്‍ തൊഴില്‍നഷ്ടം സംഭവിച്ച നഴ്‌സുമാരുടെ പരാതികള്‍ കേട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോള സാമ്ബത്തിക മാന്ദ്യം കാരണം ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍പരമായ അനിശ്ചിതത്വം യു.എ.ഇ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും മന്ത്രി അറിയിച്ചു. ഷാര്‍ജയില്‍ ദീപാവലി ആഘോഷ ചടങ്ങില്‍ സംബന്ധിച്ച മന്ത്രി മുരളീധരന്‍ ഇന്ന് അബൂദബിയില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.